Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ 13 ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ്
Text By: Team ukmalayalampathram
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി, തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പറഞ്ഞത്. 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.

2008 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. ബിജുവിനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജൂലായ് 2ന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരികയായിരുന്ന ബിജുവിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകനായിരുന്നു ബിജു.
 
Other News in this category

 
 




 
Close Window