Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
സിനിമ
  Add your Comment comment
പതിനഞ്ചുകാരിയായ രേഖയെ വലിച്ചിഴച്ചുകൊണ്ടുപോയി അഞ്ചു മിനിറ്റോളം ചുംബിച്ചു
reporter

നടിയുടെ സമ്മതമില്ലാതെ ഒരു 'പ്രണയ' രംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട കുപ്രസിദ്ധമായൊരു കഥ പറയാനുണ്ട് ഹോളിവുഡിന്. 1972-ല്‍ പുറത്തിറങ്ങിയ ലാസ്റ്റ് ടാംഗോ ഇന്‍ പാരീസിലെ കുപ്രസിദ്ധമായ ആനല്‍ സെക്‌സ് രംഗം ചിത്രീകരിക്കുമ്പോള്‍ വെണ്ണ ലൂബ്രിക്കന്റായി ഉപയോഗിക്കുന്നതിന് നടി മരിയ ഷ്‌നൈഡര്‍ സമ്മതം നല്‍കിയിരുന്നില്ലെന്ന് സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടോലൂച്ചി സമ്മതിച്ചതോടെയാണ് ഈ വിഷയം ലോകമറിഞ്ഞത്. 48കാരനായ മര്‍ലോണ്‍ ബ്രാന്‍ഡോയ്ക്കൊപ്പം ഈ രംഗം ചിത്രീകരിക്കുമ്പോള്‍ മരിയയ്ക്ക് 19 വയസ്സായിരുന്നു പ്രായം. ''മരിയ അപമാനവും ദേഷ്യവും അഭിനയിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചില്ല, പകരം അതു റിയലായി ആ രംഗത്ത് അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു,' എന്നാണ് ഈ കണ്‍സെന്റില്ലായ്മയെ ന്യായീകരിച്ചുകൊണ്ട് സംവിധായകന്‍ പില്‍ക്കാലത്ത് പറഞ്ഞത്.

നടിയുടെ സമ്മതമില്ലാതെ, ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച സമാനമായൊരു കഥ പറയാനുണ്ട് ബോളിവുഡിനും. ഇതിഹാസ നടി രേഖയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന നടന്‍ ബിശ്വജീത്ത് നടിയുടെ അറിവോ സമ്മതമോ കൂടാതെ ബലം പ്രയോഗിച്ച് ചുംബിച്ചതാണ് ആ സംഭവം. രേഖ: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തില്‍ യാസീര്‍ ഉസ്മാന്‍ എഴുതിയിരിക്കുന്നത് അഞ്ജന സഫറിന്റെ സംവിധായകന്‍ രാജാ നവതെയാണ് ബിശ്വജീത്തിന്റെ ഒത്താശയോടെ ഈ രംഗം തയ്യാറാക്കിയതെന്നാണ്. സംവിധായകന്റെ ആവശ്യം ബിശ്വജീത് രേഖയെ അറിയാതെ പിടിച്ച് ചുംബിക്കണമെന്നായിരുന്നു. അത് ബിശ്വജീത് സമ്മതിക്കുകയും ചെയ്തു. ചിത്രീകരണം ആരംഭിച്ചപ്പോള്‍, ബിശ്വജീത് 15 വയസ്സുള്ള രേഖയെ തന്റെ കൈകളിലേക്ക് വലിച്ചിഴച്ചു, അഞ്ച് മിനിറ്റ് നേരത്തോളം രേഖയുടെ ചുണ്ടില്‍ ചുണ്ടുകള്‍ അമര്‍ത്തി. ഈ പ്രവൃത്തി രേഖയെ കണ്ണീരിലാഴ്ത്തുകയും യൂണിറ്റംഗങ്ങള്‍ ചിരിക്കുകയും വിസിലടിക്കുകയും ചെയ്തു. രേഖ സര്‍പ്രൈസ് ആവുന്ന ഭാവം കിട്ടാനാണ് സംവിധായകന്‍ തന്നോട് അങ്ങനെ ചുംബിക്കാന്‍ പറഞ്ഞതെന്ന് പിന്നീട് ബിശ്വജീത് വെളിപ്പെടുത്തി.



രേഖയുടെ ജീവചരിത്രത്തില്‍ ആ വിവാദ ചുംബനത്തെ കുറിച്ചു പറയുന്നതിങ്ങനെ



'അഞ്ജന സഫറിന്റെ ഷൂട്ടിംഗ് ബോംബെയിലെ മഹ്ബൂബ് സ്റ്റുഡിയോയില്‍ നടക്കുകയായിരുന്നു. ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു രാജാ നവതെ. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ തന്നെ, കുല്‍ജീത് പാല്‍ (സംവിധായകന്‍), രാജ, ബിശ്വജീത് (നായകന്‍) എന്നിവര്‍ രേഖ അറിയാതെ ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. അന്ന് രേഖയും ബിശ്വജീതും തമ്മിലുള്ള ഒരു റൊമാന്റിക് സീന്‍ ചിത്രീകരിക്കേണ്ടതായിരുന്നു. എന്തൊക്കെ ചിത്രീകരിക്കണമെന്ന് ഷൂട്ടിന് മുന്‍പു തന്നെ തീരുമാനിക്കപ്പെട്ടിരുന്നു. സംവിധായകന്‍ രാജ് നവതെ 'ആക്ഷന്‍' എന്ന് പറഞ്ഞയുടന്‍ ബിശ്വജീത് രേഖയെ കൈകളില്‍ എടുത്ത് അവളുടെ ചുണ്ടില്‍ അമര്‍ത്തി. രേഖ സ്തംഭിച്ചുപോയി. ഈ ചുംബനത്തെ കുറിച്ച് രേഖയോട് പറഞ്ഞിരുന്നില്ല. ക്യാമറ റോള്‍ ചെയ്തു കൊണ്ടേയിരുന്നു; സംവിധായകന്‍ 'കട്ട്' ചെയ്യാന്‍ ഉത്തരവിടുകയോ ബിശ്വജീത് അവളെ വെറുതെ വിടുകയോ ചെയ്തില്ല. അഞ്ചു മിനിറ്റും ബിശ്വജീത് രേഖയെ ചുംബിച്ചുകൊണ്ടിരുന്നു. യൂണിറ്റംഗങ്ങള്‍ വിസിലടിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു. രേഖയുടെ കണ്ണുകള്‍ ഇറുകെ അടച്ചിരുന്നുവെങ്കിലും അവ നിറഞ്ഞൊഴുകി.'

ആ സംഭവത്തെ കുറിച്ച് പില്‍ക്കാലത്ത് ബിശ്വജീത് പറഞ്ഞത് അത് സംവിധായകന്‍ രാജാ നവതെയുടെ ആശയമായിരുന്നു എന്നാണ്. പതിനഞ്ച് തികയാത്ത രേഖയെ ആ ചുംബനത്തിലൂടെ അമ്പരപ്പിക്കണമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചു. ഇത് തന്റെ തെറ്റല്ലെന്നും സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നുമാണ് ബിശ്വജിത്ത് പറഞ്ഞത്. ''അതെന്റെ ആസ്വാദനത്തിന് ചെയ്തതല്ല, സിനിമയ്ക്ക് അത് പ്രധാനമായിരുന്നു. പക്ഷേ, രേഖയ്ക്ക് അതില്‍ ദേഷ്യവും വഞ്ചിക്കപ്പെട്ടതായും തോന്നി,' ബിശ്വജീത് സമ്മതിച്ചു. ആ സംഭവം രേഖയെ വല്ലാതെ മുറിവേല്‍പ്പിച്ച ഒന്നായിരുന്നു.

 
Other News in this category

 
 




 
Close Window