Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
സിനിമ
  Add your Comment comment
എല്ലാ വര്‍ഷവും ആ ദിവസം മമ്മൂക്ക മെസേജ് അയയ്ക്കുമെന്ന് ടെസ്സ ജോസഫ്
reporter

മമ്മൂട്ടിയുടെ നായികയായിട്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ടെസ്സ ജോസഫ്. ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ലാല്‍ ജോസ് ആണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത 'പട്ടാളം' (2003) ആണ് ടെസ്സയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരന്റെ വിധവയായാണ് ടെസ്സ അഭിനയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ് ടെസ്സ ഇന്ന്. ചക്കപ്പഴം എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് ടെസ്സ. മമ്മൂട്ടിയെ കുറിച്ച് ടെസ്സ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'വളരെ സ്വീറ്റ് ഹാര്‍ട്ടാണ് മമ്മൂക്ക. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് മമ്മൂക്ക മെസേജ് അയക്കും, ഹാപ്പി വുമന്‍സ് ഡേ എന്നും പറഞ്ഞ്. ഇത്രയും കൊല്ലമായിട്ടും അതു മുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഞാനും മുടങ്ങാതെ വിളിക്കും, അല്ലെങ്കില്‍ മെസേജ് ചെയ്യും,' മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ടെസ്സ പറഞ്ഞു.

പട്ടാളം കഴിഞ്ഞ് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ടെസ്സ പിന്നീട് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015ല്‍ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. രാജമ്മ@യാഹൂ, മറുപടി, ഗോള്‍ഡ് കോയിന്‍ തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് വേഷമിട്ടു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ് ടെസ്സ. കൈരളി ടിവിയിലെ 'ഹലോ ഗുഡ് ഈവനിംഗ്'' എന്ന പരിപാടിയിലൂടെയാണ് ടെസ്സ ഏറെ ശ്രദ്ധ നേടിയത്. ഏതാനും പരസ്യചിത്രങ്ങളിലും ടെസ്സ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത 'എന്റെ കുട്ടികളുടെ അച്ഛന്‍' എന്ന സീരിയലിലും ടെസ്സ നായികയായി അഭിനയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window