ആര്‍ത്തവ വിരാമത്തിന്റെ ഏകദേശ പ്രായം 51 എന്നാണ് അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതു 46 ആയി കണക്കാക്കുന്നു. ഇതിന് ഏകദേശം നാലു വര്‍ഷം മുന്‍പു മുതല്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും.
സ്ത്രീ ഹോര്‍മോണുകളുടെ കുറവു കാരണം, ചര്‍മത്തിന്റെ കട്ടി കുറഞ്ഞു ചുളിവുകള്‍ വരും. മുഖത്തു രോമവളര്‍ച്ച, മുഖക്കുരു, ചര്‍മവരള്‍ച്ച, കറുത്തപാടുകള്‍ മുതലായവ സൗന്ദര്യത്തിന്റെ മാറ്റു കുറയ്ക്കുന്നു. അമിതമായ മുടികൊഴിച്ചില്‍, വണ്ണംവയ്ക്കല്‍ കാരണം ചര്‍മത്തില്‍ വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും സംഭവിക്കുന്നു. ചര്‍മത്തിലെ കൊളാജന്‍ കുറയുന്നതു കാരണം ചര്‍മം ചുളിയുന്നു. കുളി കഴിഞ്ഞ് ഗ്ലിസറിന്‍, ഹയലൂറോണിക് ആസിഡ് ഇവ കലര്‍ന്ന മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കാം. വീര്യം കുറഞ്ഞ ഫേസ് വാഷ്, ബോഡി വാഷ് എന്നിവയാണു സോപ്പിനേക്കാള്‍ നല്ലത്. മുഖത്തെ രോമവളര്‍ച്ചയ്ക്കു വാക്‌സിങ്, ത്രെഡിങ്, ലേസര്‍ മുതലായവ ചെയ്യാം. മുടികൊഴിച്ചില്‍ അധികമായി ഉണ്ടെങ്കില്‍ മിനോക്‌സിഡില്‍ (Minoxidil) കലര്‍ന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ലേസര്‍ ചികിത്സ, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് എന്നിവയും ഫലപ്രദമാണ്. സൂര്യതാപം അ ധികം കൊള്ളാതെ നോക്കുകയും റെറ്റിനോള്‍ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുകയും വേണം. |