|
ആശിര്‍വാദിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതുവരെയും മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റേതുമല്ലാതെ ഒരു ചിത്രം ആശിര്‍വാദ് സിനിമാസ് വിതരണത്തിനെത്തിച്ചിട്ടില്ല.
ഉണ്ണി മുകുന്ദന്‍ ഐ.വി.എഫ്. സ്‌പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക. |