Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3198 INR  1 EURO=107.0435 INR
ukmalayalampathram.com
Sun 08th Feb 2026
 
 
സിനിമ
  Add your Comment comment
മലയാളികളുടെ ശ്രദ്ധ നേടിയ ടാന്‍സാനിയന്‍ ഇന്‍ഫ്‌ലുവന്‍സറുടെ ജീവിതകഥ മലയാള സിനിമയായി ഇറങ്ങുന്നു
Text By: UK Malayalam Pathram
ടാന്‍സാനിയന്‍ ഇന്‍ഫ്‌ലുവെന്‍സര്‍ പോളിന്റെ ജീവിതകഥ സിനിമയാവുന്നു. 'മസായി വാറിയര്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. ഒരു ടാന്‍സാനിയന്‍ സിനിമാറ്റിക് യാത്ര എന്ന ടാഗ്ലൈനില്‍ എത്തുന്ന പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി.
ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കിലി പോള്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുക. കിലിയുടെ ജന്മസ്ഥലമായ ടാന്‍സാനിയയിലാണ് പ്രധാന ലൊക്കേഷനുകള്‍. ലിപ്‌സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാന്‍സാനിയന്‍ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യന്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി.
മാറ്റിനി പ്രൈം പ്രൊഡക്ഷന്‍സ്, തീയേറ്റര്‍ സ്റ്റോറീസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശിനി പി.എം., നജുമുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷ ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമേ മറ്റ് ടാന്‍സാനിയന്‍ താരങ്ങളും ചില ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്‌സ്, പി.ആര്‍.ഒ.: പി. ശിവപ്രസാദ്.
 
Other News in this category

 
 




 
Close Window