Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നിരോധനങ്ങള്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ചെയ്യുന്നവര്‍ക്ക് യാത്രാവിലക്ക് ഉള്‍പ്പെടെ കര്‍ശന നിരോധനങ്ങള്‍ ഉള്‍പ്പെടുന്ന ശിക്ഷയ്ക്ക് നിയമഭേദഗതി. സ്‌പോര്‍ട്‌സ്, സംഗീത വേദികള്‍, പബ്ബുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പൊതുവേദികളില്‍ കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിനു സമൂഹസേവന ശിക്ഷ ലഭിക്കുന്നവര്‍ക്ക് ആ സേവനകേന്ദ്രങ്ങളില്‍ മാത്രം യാത്രാസ്വാതന്ത്ര്യം അനുവദിക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി.

എല്ലാ കുറ്റവാളികളും ഇടയ്ക്കിടെ ലഹരിവസ്തു ഉപയോഗ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് നിയമസെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചു. ഏതു സാഹചര്യത്തിലും എല്ലാ കുറ്റങ്ങള്‍ക്കും വിലക്കുശിക്ഷ ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ജയിലുകളില്‍ ഇടമില്ലാത്ത പ്രശ്‌നം നേരിട്ടിരുന്നു.

 
Other News in this category

 
 




 
Close Window