Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാര്‍ വെട്ടിലായി
reporter

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിന്‍ ജീവനക്കാര്‍ ശമ്പളവും ഡ്യൂട്ടി വ്യവസ്ഥകളും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിച്ച് അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് (ആര്‍എംടി) യൂണിയനിലെ അംഗങ്ങള്‍ ശമ്പളത്തിനും ഡ്യൂട്ടിയിലെ അസമത്വങ്ങള്‍ക്കും എതിരെയാണ് പണിമുടക്ക് നടത്തുന്നത്. വേതന വര്‍ധനവിന് പുറമേ ആഴ്ചയില്‍ 32 മണിക്കൂറാക്കി ജോലിസമയം കുറയ്ക്കണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്നു. പണിമുടക്ക് മൂലം ഇന്നലെ വൈകിട്ട് 6 മണി വരെ പരിമിതമായ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച മുതലാകും പണിമുടക്ക് സമയം കഴിഞ്ഞ് ട്യൂബ് ട്രെയിനുകള്‍ പതിവുപോലെ സര്‍വീസുകള്‍ ആരംഭിക്കുക. ഏതൊക്കെ ലൈനുകളെ എങ്ങനെയൊക്കെയാണ് പണിമുടക്ക് ബാധിക്കപ്പെടുന്നതെന്ന് അറിയാന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യൂണിയനുകളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ടിഎഫ്എല്‍ അധികൃതര്‍.

ട്യൂബ് സര്‍വീസ് പണിമുടക്കിനെ തുടര്‍ന്ന് ലണ്ടനിലെ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞു. അതിനാല്‍ പണിമുടക്കുകള്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകളോടും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനോടും ചര്‍ച്ച നടത്തണമെന്നും നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തില്‍ വിവിധ ഓഫീസ് ജീവനക്കാരില്‍ പലരും ടാക്‌സികളും ബസ് സര്‍വീസുകളുമാണ് ആശ്രയിക്കുന്നത്. ചിലര്‍ ഓഫിസുകളില്‍ കാല്‍നടയാത്ര ചെയ്തും ബുദ്ധിമുട്ടി എത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window