Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ മൃതദേഹ സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24ന്
Text By: UK Malayalam Pathram
യുകെയിലെ ആദ്യകാല മലയാളി വൈദികരില്‍ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24, 25 തീയതികളില്‍. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രാപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടും.

മാര്‍ച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുര്‍ബാനയില്‍ ബിഷപ്പ് ഡേവിഡ് ഇവന്‍സ് മുഖ്യകാര്‍മികനായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .

ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെര്‍ബര്‍ട്ട് റോഡിലെ ഡൊമിനിയന്‍ കാര്‍ പാര്‍ക്കിന്റെ താഴത്തെ നിലയില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 21 - നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത്. ബര്‍മിങ്ഹാമിലെ വൈദിക മന്ദിരത്തില്‍ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണില്‍ സീറോമലബാര്‍ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍, പ്രത്യേകിച്ച് 2000 - ത്തിന്റെ ആദ്യ പാദത്തില്‍, യുകെയുടെ വിവിധ ഭാഗങ്ങളില്‍ മലയാളത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചിരുന്ന വൈദികരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചന്‍.

സീറോ മലബാര്‍ ചര്‍ച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികള്‍ക്കായി നിരന്തരം ശുശ്രൂഷ നിര്‍വഹിച്ച ഫാ. ജോസഫ്, റായ്പൂര്‍ രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാര്‍ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാര്‍ഗ്ഗനിര്‍ദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.
 
Other News in this category

 
 




 
Close Window