Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ പൊലീസിന് മുന്നില്‍ കരയുന്ന ഇന്ത്യക്കാരിയുടെ വിഡിയോ വൈറല്‍
reporter

ലണ്ടന്‍: വിദേശത്ത് പൊലീസിന് മുന്നില്‍ കൈകൂപ്പി കരയുന്ന ഇന്ത്യക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൊലീസ് റിലീസ് എന്ന യൂട്യൂബ് ചാനല്‍ വഴി സ്ഥിരം മോഷ്ടാവ് പിടിയില്‍ എന്ന ആരോപണവുമായി പങ്കുവച്ച വീഡിയോയാണ് വ്യാപകമായി ചര്‍ച്ചയാക്കുന്നത്. ജനുവരി 15 ന് ഇംഗ്ലണ്ടിലെ കൗണ്ടി പൊലീസ് ചോദ്യം ചെയ്ത സ്ത്രീയുടേതാണ് വീഡിയോയെന്നാണ് സംശയം. നാല് ദിവസം മുന്‍പാണ് ഇത് യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ഓഫീസ് മുറിയിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കസേരയില്‍ കൈകള്‍ കൂപ്പി ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പൊലീസുകാര്‍ പോകുന്നതും ദേഹ പരിശോധന നടത്തുന്നതുമാണ് ദൃശ്യത്തിലെ ആദ്യ ഭാഗം. തൊട്ടുപിന്നാലെ യുവതി പൊട്ടിക്കരയുന്നു. ഏതാണ് പ്രാഥമിക ഭാഷയെന്ന ചോദ്യത്തിന് ഗുജറാത്തി എന്നാണ് യുവതി മറുപടി നല്‍കിയത്. ഏത് നാടെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയെന്നും മറുപടി പറയുന്നുണ്ട്. കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതിനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും എന്തെങ്കിലും ഐഡി ഉണ്ടോയെന്നും പൊലീസുകാര്‍ ചോദിക്കുന്നുണ്ട്. ഈ സമയത്ത് ദയവായി തന്നെ വിട്ടയക്കണമെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും യുവതി മറുപടി പറയുന്നുണ്ട്.

കേസെടുക്കാതെ, ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്ത് പൊലീസുകാര്‍ ഇവരെ വിട്ടയക്കുന്നുണ്ട്. ഒപ്പം മോഷണം നടന്ന കടയിലേക്ക് ഇനി ഒരിക്കലും പ്രവേശിക്കാന്‍ പാടില്ലെന്നും യുവതിയോട് പൊലീസുകാര്‍ പറയുന്നുണ്ട്. എന്നാല്‍ സ്ത്രീയുടെ പേര് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊലീസുകാരുടെ യൂനിഫോമിലുള്ള മുദ്ര പ്രകാരം ഇത് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ കെന്റ് എന്ന പ്രദേശത്തെ പൊലീസാണെന്ന് വ്യക്തമായി.


 
Other News in this category

 
 




 
Close Window