Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ നദിയില്‍ ഗണേശവിഗ്രഹം നിമജ്ജനം ചെയ്ത് ഇന്ത്യക്കാര്‍
reporter

ലണ്ടന്‍: ഗണേശോത്സവം ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യക്കാരുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിക്കാറുണ്ട്. ഇത്തരം ആഘോഷങ്ങളുടെ വീഡിയോകള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ. വീഡിയോയില്‍ ഒരു കൂട്ടം വിശ്വാസികള്‍ ഗണപതി വിഗ്രഹം നദിയില്‍ ഒഴുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അതിനു സമീപത്തായി ഏതാനും അരയന്നങ്ങള്‍ ഉള്ളതും വീഡിയോയില്‍ കാണാം.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ആശങ്കകളും ആണ് ഉയര്‍ന്നിരിക്കുന്നത്. ഒരാള്‍ കുറിച്ചിരിക്കുന്നത്: 'നിങ്ങള്‍ ഇന്ത്യയുടെ ജലാശയങ്ങള്‍ മുഴുവന്‍ മലിനമാക്കി. ഇനി അന്താരാഷ്ട്ര ജലാശയങ്ങള്‍ കൂടി മലിനമാക്കരുത്. ഭൂമിയെ സംരക്ഷിക്കണം. അതാണ് വിലമതിക്കാനാവാത്തത്' എന്നാണ്. മറ്റൊരാള്‍ കുറിച്ചത്, 'കുറഞ്ഞപക്ഷം ഗണപതി വിഗ്രഹത്തില്‍ ധരിപ്പിച്ചിരിക്കുന്ന അലങ്കാരങ്ങള്‍ എങ്കിലും നീക്കം ചെയ്യണം' എന്നായിരുന്നു. അത് അരയന്നങ്ങള്‍ക്കും മറ്റ് ജലജീവികള്‍ക്കും അപകടം സൃഷ്ടിക്കും എന്നും ഗുരുതരമായ ജലമലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, 'ദൈവമാണ് പ്രകൃതി, ദയവായി പ്രകൃതിയെ മലിനമാക്കരുത്' എന്നുമായിരുന്നു. അങ്ങനെ ചെയ്താല്‍ ഗണപതി ഭഗവാന്‍ തന്നെ കോപിക്കുമെന്നും കമന്റില്‍ പറയുന്നു. ഇത്തരം നിമജ്ജനങ്ങള്‍ക്ക് മണ്ണില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും രാസവസ്തുക്കളാല്‍ നിറഞ്ഞ ശില്പങ്ങള്‍ നദിക്ക് ഭാരം ആണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം അനുഷ്ഠാനങ്ങള്‍ കൃത്രിമ ജലാശയങ്ങളില്‍ നടത്തി പ്രകൃതിയിലെ സ്വാഭാവിക ജലാശയങ്ങളെ വെറുതെ വിടണമെന്നും അഭിപ്രായമുയര്‍ന്നു.

ഏതായാലും വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വഴിതുറന്നിരിക്കുന്നത്. പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത ആചാരങ്ങള്‍ സ്വീകരിച്ച് പ്രകൃതിയോടുള്ള ബഹുമാനത്തില്‍ എല്ലാവരും മുന്നോട്ടു പോകണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. അതേസമയം, ഇത് കള്ളിമണ്ണില്‍ നിര്‍മ്മിച്ച ?ഗണപതിയാണ് എന്നും അനുമതിയോടെയാണ് നിമജ്ജനം നടത്തിയത് എന്നുമായിരുന്നു വീഡിയോ ഷെയര്‍ ചെയ്ത യുവാവിന്റെ പ്രതികരണം.




 
Other News in this category

 
 




 
Close Window