Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിച്ച വലതുപക്ഷ പ്രവര്‍ത്തകന്‍ ടോമി റോബബിന്‍സണിന്റെ ചരിത്രം ഇങ്ങനെ
reporter

ലണ്ടന്‍: ബ്രിട്ടനില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വലതുപക്ഷ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലണ്ടന്‍ ന?ഗരം സാക്ഷിയായത്. കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ലക്ഷങ്ങളാണ് അണിനിരന്നത്.

ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകനായ റോബിന്‍സന്റെ യഥാര്‍ത്ഥ പേര് സ്റ്റീഫന്‍ യാക്സ്ലി-ലെനോണ്‍ എന്നാണ്. ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ് റോബിന്‍സണ്‍. 41 വയസ്സുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി ബ്രിട്ടന്റെ രാഷ്ട്രീയ രംഗത്ത് സജീവമാണ്. സര്‍ക്കാരിന്റെ പിഴവുകള്‍ തുറന്നുകാട്ടുന്ന പത്രപ്രവര്‍ത്തകനാണ് താനെന്നാണ് റോബിന്‍സണ്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബിബിസിയോടും മുഖ്യധാരാ മാധ്യമങ്ങളോടും കടുത്ത എതിര്‍പ്പുമുണ്ട്. ഇലോണ്‍ മസ്‌കുള്‍പ്പെടെ റോബിന്‍സണെ പിന്തുണയ്ക്കുന്നു.

2009-ല്‍ റോബിന്‍സണ്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്നൊരു പ്രസ്ഥാനം സ്ഥാപിച്ചു. എന്നാല്‍ പലപ്പോഴും സംഘര്‍ഷങ്ങളിലും അക്രമാസക്തമായ ഏറ്റുമുട്ടലുകളിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ടു. തീവ്രവാദം വളരുന്നതിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2013-ല്‍ റോബിന്‍സണ്‍ നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും, ഒരു ആക്ടിവിസ്റ്റായും ഓണ്‍ലൈന്‍ പ്രചാരകനായും തുടര്‍ന്നു.

കയ്യേറ്റം, തട്ടിപ്പ്, കോടതിയലക്ഷ്യം എന്നിവയുള്‍പ്പെടെ വലിയൊരു ക്രിമിനല്‍ റെക്കോര്‍ഡുകളുടെ ഉടമ കൂടിയാണ് റോബിന്‍സണ്‍. ഒരു വിചാരണ തത്സമയ സംപ്രേക്ഷണം നടത്തിയതിന് 2018-ല്‍ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സിറിയന്‍ അഭയാര്‍ത്ഥിയെക്കുറിച്ചുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് 2024-ല്‍ 18 മാസം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.

 
Other News in this category

 
 




 
Close Window