Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
സിഖ് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍; വംശീയ ആക്രമണമായി പൊലീസ് അന്വേഷണം
reporter

ലണ്ടന്‍: യുകെയിലെ ബര്‍മിങ്ങാമിന് സമീപമുള്ള ഓള്‍ഡ്ബറിയില്‍ 20-കാരിയായ സിഖ് വംശജയായ യുവതിയെ വംശീയമായി ആക്രമിച്ച് പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. സെപ്റ്റംബര്‍ 9-നു രാവിലെ 8.30ഓടെ ടെയിം റോഡില്‍ നടന്ന ആക്രമണത്തില്‍ 30-കാരനായ ഒരാളെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ വംശീയ കുറ്റമായി പരിഗണിച്ച് അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് അറസ്റ്റ്. പ്രതികളായ രണ്ട് തദ്ദേശീയര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഒരാള്‍ കൂടി പിടിയിലാകാനുള്ളതായും നിലവിലെ അറസ്റ്റ് അന്വേഷണത്തില്‍ പ്രധാന പുരോഗതിയാണെന്നും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് ചീഫ് സൂപ്രണ്ട് കിം മാഡില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ 101-ല്‍ വിളിച്ച് ലോഗ് 798 അല്ലെങ്കില്‍ ''സെപ്റ്റംബര്‍ 9ലെ സംഭവം'' എന്ന് പറഞ്ഞ് പൊലീസിനെ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.



വംശീയ വിദ്വേഷം:

''നിങ്ങള്‍ക്ക് ഈ രാജ്യത്ത് താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക് പോവുക'' എന്ന വാക്കുകളോടെയാണ് ആക്രമണം നടന്നതെന്ന് സിഖ് ഫെഡറേഷന്‍ (യുകെ) ആരോപിച്ചു. പീഡനത്തിന് പുറമെ വംശീയ ആക്രമണത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവതിക്ക് തുടര്‍ച്ചയായി മെഡിക്കല്‍ സഹായവും കൗണ്‍സിലിംഗും ലഭ്യമാക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സമൂഹ പിന്തുണയും രാഷ്ട്രീയ പ്രതികരണവും: സിഖ് ഫെഡറേഷന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ ഇര സമൂഹത്തോടും കുടുംബത്തോടും നന്ദി രേഖപ്പെടുത്തി. ''കുടുംബം എന്റെ കരുത്താണ്, സമൂഹവും ഉറച്ചു നിന്നു. പൊലീസ് കുറ്റക്കാരെ പിടികൂടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റാര്‍ക്കും ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരരുത്,'' എന്നായിരുന്നു യുവതിയുടെ പ്രതികരണം.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ എംപിമാര്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ''ഇത് ഭീകര സംഭവമാണ്. സമൂഹത്തില്‍ വിദ്വേഷത്തിനും സ്ത്രീ വിരോധത്തിനും സ്ഥാനമില്ല,'' എന്ന് വെസ്റ്റ് ബ്രോമ്വിച്ചിലെ എംപി സാറാ കൂംബ്സ് പറഞ്ഞു. ''ഇത് വര്‍ഗീയ പ്രേരിതമായ ക്രൂരമായ ആക്രമണമാണെന്ന്'' സ്മെത്വിക്കിലെ എംപി ഗുരിന്ദര്‍ സിങ് ജോസന്‍ ചൂണ്ടിക്കാട്ടി. ''സുരക്ഷിതവും ബഹുമാനിക്കപ്പെട്ടതുമായ ജീവിതം നമ്മുടെ അവകാശമാണ്,'' എന്നാണ് ബര്‍മിങ്ങാം എഡ്ജ്ബാസ്റ്റണ്‍ എംപി പ്രീത് കൗര്‍ ഗില്‍ പ്രതികരിച്ചത്.

 
Other News in this category

 
 




 
Close Window