ലണ്ടന്‍: വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഓള്‍ഡ്ബറിയില്‍ 20കാരിയായ സിഖ് യുവതിയെ ബലാത്സംഗം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തിന്റെ പശ്ചാത്തലം
വെള്ളക്കാരായ രണ്ടുപേര്‍ യുവതിയെ പിന്തുടര്‍ന്നതും വംശീയാധിക്ഷേപം നടത്തിയതുമാണ് ദൃക്സാക്ഷികളുടെ മൊഴികള്‍. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ, സിഖ് സമുദായാംഗങ്ങള്‍ അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തി.
ഐക്യദാര്‍ഢ്യവുമായി വംശീയ വിരുദ്ധ സംഘടനകള്‍
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദക്ഷിണേഷ്യന്‍ വംശജര്‍, കറുത്തവര്‍ഗക്കാര്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, വംശീയ വിരുദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നാല്പതിലധികം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അതിജീവിതയുടെ ധൈര്യത്തെ പ്രശംസിച്ച ഇവര്‍ അവളോടൊപ്പം നിലകൊള്ളുമെന്ന് ഉറപ്പുനല്‍കി.
തീവ്ര വലതുപക്ഷ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
വംശീയ ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നിവരെ മനുഷ്യത്വരഹിതമായി കാണുന്ന തീവ്ര വലതുപക്ഷ പ്രചാരണങ്ങള്‍ ഈ സംഭവത്തിന് പശ്ചാത്തലമായതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ നടന്ന ഇസ്ലാമോഫോബിയയും വംശീയ മുദ്രാവാക്യങ്ങളുമുള്ള മാര്‍ച്ചിന്റെ അതേ ദിവസം തന്നെയാണ് ഓള്‍ഡ്ബറി സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദിയോടെ അതിജീവിത
തന്റെ പ്രാദേശിക സമൂഹം കാണിച്ച സ്നേഹത്തിലും ചേര്‍ത്തുപിടിക്കലിലും നന്ദിയുണ്ടെന്നും അതിജീവിത സിഖ് ഫെഡറേഷന്‍ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.