Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട; എക്സിറ്ററിലെ രവിയേട്ടന്‍ നാട്ടിലേക്ക് മടങ്ങുന്നു
reporter

എക്സിറ്റര്‍ (യുകെ): എക്സിറ്ററിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ രവി (രവിയേട്ടന്‍) 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ സൗഹൃദ വലയത്തിന്റെ ഹൃദയഭാഗമായിരുന്ന രവി, വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിയ വ്യക്തിത്വം ആയിരുന്നു.

പാലക്കാടന്‍ സൗഹൃദത്തിന്റെ ഉത്തമ മാതൃകയായി, ആരോടും പരിഭവമില്ലാതെ പുഞ്ചിരിയോടെ പെരുമാറിയിരുന്ന രവിയുടെ മടക്കയാത്ര എക്സിറ്ററിലെ മലയാളികള്‍ക്ക് വലിയൊരു നഷ്ടമായി. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലേക്ക് പലപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, പദവികളേക്കാള്‍ കൂട്ടായ്മകള്‍ക്ക് പ്രാധാന്യം നല്‍കി അദ്ദേഹം സ്നേഹപൂര്‍വം സ്ഥാനമാനങ്ങള്‍ നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വീട് എക്സിറ്ററിലെ മലയാളി കൂട്ടായ്മകള്‍ക്ക് താവളമായി നിലകൊണ്ടിരുന്നു.

ചികിത്സാര്‍ഥം നാട്ടിലേക്ക്

ഭാര്യ ശ്യാമളയുടെ ചികിത്സാര്‍ഥമാണ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നത്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും അര്‍പ്പണബോധവും സത്യസന്ധതയും പുലര്‍ത്തിയ ശ്യാമള വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ തിരികെ വരുമെന്ന് എക്സിറ്ററിലെ മലയാളികള്‍ പ്രത്യാശിക്കുന്നു. ഏക മകള്‍ ലച്ചുവിന്റെ വിവാഹ വേളയില്‍ സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കട്ടെയെന്നും ആശംസകള്‍ ഉയര്‍ന്നു.

പ്രവാസ ജീവിതത്തിന്റെ തുടക്കം

1990-ല്‍ സുഹൃത്തുക്കളെ യാത്രയയ്ക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി, അവരോടൊപ്പം ബോംബെയിലേക്കും പിന്നീട് ഗള്‍ഫിലേക്കും എത്തിയാണ് രവി പ്രവാസ ജീവിതം ആരംഭിച്ചത്. ഇപ്പോഴത്തെ മടക്കം സൗന്ദര്യത്തിനും കലയ്ക്കും പേരുകേട്ട പാലക്കാടന്‍ ഗ്രാമമായ കാവശ്ശേരിയിലേക്കാണ്. സൗഹൃദത്തിന്റെയും സേവനത്തിന്റെയും ഓര്‍മ്മകളുമായി, രവിയേട്ടന്റെ മടക്കയാത്ര എക്സിറ്ററിലെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി.

 
Other News in this category

 
 




 
Close Window