Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ പ്രതിരോധ സഹകരണം: 468 മില്യണ്‍ ഡോളര്‍ മിസൈല്‍ കരാര്‍
reporter

മുംബൈ: ഇന്ത്യയും യുകെയും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനായി 468 മില്യണ്‍ ഡോളറിന്റെ പുതിയ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ പ്രഖ്യാപിച്ചത്.

തേല്‍സ് കമ്പനിയുടെ ലൈറ്റ് വേറ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് കരാര്‍. നിലവില്‍ യുക്രൈനിനും ഇതേ തരം മിസൈലുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യ-യുകെ ആയുധ പങ്കാളിത്തത്തിന് പുതിയ ദിശ നല്‍കുന്ന കരാര്‍ നിലവില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ മേഖലയിലൂടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ബ്രിട്ടന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നയപരമായ പിന്തുണ നല്‍കിവരുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ കരാര്‍, ഉഭയകക്ഷി സുരക്ഷാ സഹകരണത്തിനും സാങ്കേതിക പങ്കാളിത്തത്തിനും വാതിലുതയ്ക്കുമെന്ന് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window