|
ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കള്‍ ബ്രിസ്റ്റോളിലെ മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചു. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇതിന്റെ വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ ഒരു മണിക്കു ശേഷമായിരുന്നു മോഷണം.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമണ്‍വെല്‍ത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവസ്ഥലത്ത് കണ്ട നാല് വെള്ളക്കാരായ പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊള്ളക്കാരെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉള്‍പ്പെടുന്നു. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ മോഷണം വലിയ നഷ്ടമാണെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡാന്‍ ബര്‍ഗന്‍ പറഞ്ഞു. |