Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഡോക്ടര്‍മാരുടെ സമരം: രാഷ്ട്രീയ വിവാദം കടുപ്പം
reporter

ലണ്ടന്‍: ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ സമരത്തെ ചുറ്റിപ്പറ്റി യുകെയില്‍ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് കെമി ബാഡെനോച്ച്, ഡോക്ടര്‍മാര്‍ക്ക് സമരം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. പോലീസിനും സൈന്യത്തിനും ഉള്ള നിയന്ത്രണങ്ങള്‍ ഡോക്ടര്‍മാര്‍ക്കും ബാധകമാക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രോഗികളെ ''വഞ്ചിക്കുന്ന നടപടി''യാണിത് എന്നും ജീവന്‍ രക്ഷിക്കേണ്ടവര്‍ നിരുത്തരവാദിത്വം കാണിക്കുന്നുവെന്നും വിമര്‍ശിച്ചു.

അതേസമയം, വെസ് സ്ട്രീറ്റിങ് സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും നിരോധനം ആവശ്യപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ടുവച്ച വേതന വര്‍ധനാവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വര്‍ഷം തോറും ഏകദേശം £30 ബില്യണ്‍ ചെലവാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് മറ്റ് എന്‍എച്ച്എസ് ജീവനക്കാരും സമാന ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.

ഇതിനിടെ ആറുദിവസത്തെ സമരം ആരംഭിച്ചിരിക്കുകയാണ്. നിരവധി ചികിത്സകളും അപ്പോയിന്റ്മെന്റുകളും മാറ്റിവെക്കേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി സമ്മതിച്ചു. 2023 മുതല്‍ ഇതുവരെ 60 ദിവസത്തിലധികം ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ഏകദേശം £3 ബില്യണ്‍ വരെ എന്‍എച്ച്എസിന് നഷ്ടമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ ദിവസവും £50 മില്യണ്‍ ചെലവാകുന്നുവെന്നും, ഈ തുക ഉപയോഗിച്ച് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനോ കാത്തിരിപ്പുപട്ടിക കുറയ്ക്കാനോ കഴിഞ്ഞേനെയെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു. ''റസിഡന്റ് ഡോക്ടര്‍മാര്‍'' പ്രധാനമായും വേതന വര്‍ധനയും ജോലി സാഹചര്യങ്ങളിലെ മെച്ചപ്പെടുത്തലും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്

 
Other News in this category

 
 




 
Close Window