ലണ്ടന്‍: എന്‍എച്ച്എസിന്റെ ജിപി സേവനങ്ങള്‍ കാര്യക്ഷമമാക്കാനൊരുങ്ങി ഹെല്‍ത്ത് സെക്രട്ടറി, ഓരോ അപ്പോയിന്റമെന്റുകളിലും ഒരേ ഫാമിലി ഡോക്ടറെ കാണാന്‍ ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവസരം ലഭിക്കുമെന്ന് അവര്‍ അറിയിച്ചു. 2022 മുതല്‍ സമരങ്ങള്‍ എന്‍എച്ച്എസിനെ തകര്‍ത്തുവെന്ന് അവര്‍ ആരോപിച്ചു. ഇതിന് അന്ത്യം കുറിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ 165 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ബജറ്റില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രൈമറി കെയറിനായി നല്‍കുന്നത്. ജിപി സര്‍ജറികള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡ് നേരിടുമ്പോഴാണ് ഈ സംഭാവന താഴ്ന്നുവന്നത്. ഈ അവസ്ഥ മാറ്റുമെന്നാണ് സ്ട്രീറ്റിംഗ് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇതോടെ രോഗികള്‍ക്ക് വേഗത്തില്‍ സഹായം ലഭിക്കാവുന്ന രീതിയില്‍ പ്രൈമറി കെയറിനുള്ള ബജറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇംഗ്ലണ്ടില്‍ പ്രതിമാസം ഏകദേശം 5 മില്ല്യണിലേറെ രോഗികളാണ് ജിപി അപ്പോയിന്റ്മെന്റിനായി രണ്ടാഴ്ചയില്‍ ഏറെ കാത്തിരിക്കുന്നത്. 14 ദിവസത്തിനകം എല്ലാവര്‍ക്കും അപ്പോയിന്റ്മെന്റ് നല്‍കുമെന്ന മുന്‍ ഗവണ്‍മെന്റ് വാഗ്ദാനം വിജയം കണ്ടിരുന്നില്ല. എന്‍എച്ച്എസ് ശ്രോതസ്സില്‍ നിന്നും കുറഞ്ഞ സംഭാവന മാത്രം ലഭിക്കുമ്പോള്‍ ജിപി, പ്രൈമറി കെയര്‍ ലഭ്യമാകാന്‍ കാലതാമസം നേരിടുന്നതില്‍ അത്ഭുതമില്ലെന്നാണ് ലണ്ടനിലെ ജിപി സര്‍ജറി സന്ദര്‍ശിച്ച ശേഷം ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്.