Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍
reporter

ലണ്ടന്‍: തകരാതെ പിടിച്ചുനില്‍ക്കാന്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ പെടാപ്പാട് പെടുകയാണ്. അടുത്തിടെ ഗ്രീന്‍വിച്ച്, കെന്റ് യൂണിവേഴ്സിറ്റികള്‍ ലയനം പ്രഖ്യാപിച്ചത് പോലും സാമ്പത്തികമായി നിലനിര്‍ത്താനാണ്. ഇതിന് പിന്നില്‍ കുടിയേറ്റ നിയന്ത്രണങ്ങളാണ് പ്രധാന കാരണം.

ലേബര്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ ബാധിച്ചു. ഉയര്‍ന്ന ട്യൂഷന്‍ ഫീസിലൂടെ ലഭിച്ചിരുന്ന വരുമാനം കുറഞ്ഞതോടെ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തിലായി.

കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ഹെല്‍ത്ത് ട്രസ്റ്റുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയും വിദേശ റിക്രൂട്ട്മെന്റില്‍ ആശങ്കപ്പെടുകയാണ്. ഹോം ഓഫീസിന്റെ പുതിയ നിയമങ്ങള്‍ സ്‌കില്‍ഡ് തൊഴിലാളികളുടെ പ്രവേശനം വെട്ടിച്ചുരുക്കിയതാണ് കാരണം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും അവകാശം നേടുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് നെറ്റ് മൈഗ്രേഷന്‍ 1 മില്ല്യണ്‍ കടന്നുയര്‍ന്നപ്പോള്‍, ഇപ്പോള്‍ അത് വിപരീത ദിശയിലാണ്. 1993ന് ശേഷം ആദ്യമായി നെറ്റ് മൈഗ്രേഷന്‍ പൂജ്യം തൊടുമെന്നാണു പ്രവചനം.

റിഫോം യുകെയുടെ സമ്മര്‍ദ്ദത്തില്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് പ്രതിരോധം ലഭിച്ചെങ്കിലും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇത് നഷ്ടക്കണക്കായി മാറുന്നു. കുടിയേറ്റക്കാരെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ക്കും ട്രഷറിക്കും തിരിച്ചടിയാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കിയതനുസരിച്ച്, സീറോ നെറ്റ് മൈഗ്രേഷന്‍ ബ്രെക്‌സിറ്റിന് തുല്യമായ ആഘാതം യുകെ സമ്പദ്വ്യവസ്ഥയ്ക്ക് സൃഷ്ടിക്കും. ഇത് സംഭവിച്ചാല്‍ 2040 ഓടെ യുകെയുടെ വാര്‍ഷിക വരുമാനത്തില്‍ 3.7% നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window