Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഞെട്ടിക്കുന്ന സംഭവം
reporter

ലണ്ടന്‍: പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റായ ദി സ്‌പൈസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജീവനക്കാരനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഉപദ്രവിച്ചതായും റെസ്റ്റോറന്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംഭവം ഇങ്ങനെയായിരുന്നു: രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഒരാള്‍ ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കാതെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പുറത്തുനിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് മുങ്ങാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാരന്‍ പിന്തുടര്‍ന്നപ്പോള്‍, ജീവനക്കാരനെ ശക്തമായി തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ടു. ഇടത്തരം ശരീരം, ചെറുതാക്കി വെട്ടിയ കറുത്ത മുടി, താടി, മീശ എന്നിവയുള്ള വ്യക്തിയാണെന്ന് റെസ്റ്റോറന്റ് വിവരങ്ങള്‍ പുറത്തുവിട്ടു. സമാനമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂട്ടി പണം വാങ്ങുന്നത് പരിഗണിക്കണമെന്നും, മറ്റ് ബിസിനസ്സുകാരും ജാഗ്രത പാലിക്കണമെന്നും റെസ്റ്റോറന്റ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

''ഇത്തരക്കാരെ കണ്ടാല്‍ ജാഗ്രത പാലിക്കുക. സമാനമായ അനുഭവം ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക'' എന്നായിരുന്നു റെസ്റ്റോറന്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഇത്തരം സംഭവങ്ങള്‍ പതിവായി ആവര്‍ത്തിക്കുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window