Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ഡെര്‍ബിയില്‍ വാഹനാപകടം: മലയാളി അറസ്റ്റില്‍
reporter

ലണ്ടന്‍/ഡെര്‍ബി: യുകെയിലെ ഡെര്‍ബി നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരന്‍ മലയാളിയാണെന്ന അനൗദ്യോഗിക സ്ഥിരീകരണം ലഭിച്ചു. 36 വയസ്സുകാരനായ പ്രതി ആശ്രിത വീസയില്‍ യുകെയില്‍ എത്തിയതും, ഇപ്പോള്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നതുമാണ് വിവരം. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ നല്‍കിയ വിവരങ്ങള്‍ സൂചനകള്‍ക്ക് സ്ഥിരീകരണമായി. എന്നാല്‍ പ്രതി ഇന്ത്യക്കാരനാണെന്നതിന് അപ്പുറം പൊലീസ് ഔദ്യോഗികമായി മറ്റൊന്നും പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവാദ സാധ്യത ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടര്‍-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ചേര്‍ന്നതായി ഡെര്‍ബിഷയര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവം ഭീകരാക്രമണമെന്ന നിലയില്‍ പരിഗണിക്കാനാകില്ലെന്നും, സംഭവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരുക്ക് ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിനോദ കേന്ദ്രമായ ഡെര്‍ബി നഗരത്തില്‍ തിരക്കേറിയ രാത്രി സമയത്ത് ഇത്തരം അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, സിസിടിവി, ഡാഷ്‌കാം ദൃശ്യങ്ങള്‍ ഉള്ളവര്‍ മുന്നോട്ട് വരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 28ലെ ഇന്‍സിഡന്റ് നമ്പര്‍ 1131 ചൂണ്ടിക്കാട്ടി 101 എന്ന നമ്പറില്‍ വിവരങ്ങള്‍ കൈമാറാമെന്നും, ക്രൈംസ്റ്റോപ്പേഴ്‌സിനെ 0800 555 111 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window