Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ എസ്യുവികള്‍ക്ക് നിയന്ത്രണം വരുന്നു
reporter

ലണ്ടന്‍ നഗരപാതകളില്‍ അപകടസാദ്ധ്യത കൂടുതലുള്ള എസ്യുവികള്‍ ഓടിക്കുന്നവര്‍ക്ക് പിഴ ശിക്ഷ വിധിക്കാനുള്ള നീക്കത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL). നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി പുതിയ നിയമങ്ങള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് സാധ്യത.

TfL പുറത്തിറക്കിയ വിഷന്‍ സീറോ റിപ്പോര്‍ട്ട് പ്രകാരം, എസ്യുവികള്‍ കുട്ടികള്‍ക്ക് ഏറ്റവും അപകടകാരികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാഹനാപകടം സംഭവിച്ചാല്‍ 77 ശതമാനം മരണസാദ്ധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് എസ്യുവികള്‍ മൂലം കുട്ടികള്‍ക്ക് അപകടസാദ്ധ്യത മൂന്നിരട്ടിയാണ്.

നഗരത്തിലെ റോഡുകളില്‍ വേഗപരിധി കുറയ്ക്കുന്നതും TfL നടപ്പിലാക്കിയ നടപടികളില്‍ ഒന്നാണ്. 50 മൈല്‍ വേഗപരിധിയുള്ള റോഡുകളില്‍ അത് 40 മൈലാക്കി കുറച്ചിട്ടുണ്ട്. 20 മൈല്‍ വേഗപരിധിയുള്ള റോഡുകളുടെ എണ്ണം കൂടി വരും.

യുകെയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്യുവികളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാര്‍ക്കിംഗ് സ്‌പേസിനേക്കാള്‍ വലുതായതിനാല്‍ ഇവയ്ക്ക് ഉയര്‍ന്ന നികുതി, കൂടിയ പാര്‍ക്കിംഗ് താരിഫ് എന്നിവ പരിഗണനയിലുണ്ട്.

കുട്ടികളുടെ സുരക്ഷയും നഗരത്തിലെ അപകടമരണങ്ങള്‍ കുറയ്ക്കുന്നതുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലണ്ടനിലെ റോഡ് അപകടമരണങ്ങള്‍ നാലിലൊന്ന് കുറഞ്ഞിട്ടുണ്ട്. കോവിഡ് ശേഷമുള്ള കാലഘട്ടത്തില്‍ 2024-ല്‍ ഏറ്റവും കുറഞ്ഞ അപകടമരണനിരക്ക് രേഖപ്പെടുത്തിയതും ലണ്ടനിലാണ്

 
Other News in this category

 
 




 
Close Window