ലണ്ടനില്‍ ഹലാല്‍ മാംസം വില്ക്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമ ഹര്മന് സിംഗ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. രംഗ്രെസ് റെസ്റ്റോറന്റിന്റെ ഉടമയായ സിഖ് വംശജനായ കപൂറിനെ പോലീസ് വാനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഹലാല്‍ ഭക്ഷണം വില്ക്കാന് തയ്യാറാകാത്തതിന്റെ പേരില്‍ മുസ്ലിം പ്രതിഷേധക്കാരുടെ ലക്ഷ്യമായെന്നും, തനിക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നുവെന്നും ഹര്മന് സിംഗ് സമൂഹമാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. റെസ്റ്റോറന്റിന് മുന്നില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു.
അറസ്റ്റിനെക്കുറിച്ച് മെട്രോപൊളിറ്റന്‍ പോലീസ് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഹര്‍മനെ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടുംബത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, എന്നാല്‍ പോലീസ് സിഖ് വിശ്വാസത്തെയാണ് ലക്ഷ്യമാക്കിയതെന്നും ഹര്മന് പിന്നീട് എക്സില്‍ കുറിച്ചു.
16 വര്‍ഷമായി നടത്തിവന്ന രംഗ്രെസ് റെസ്റ്റോറന്റ്, സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാന് വംശജരുടെ നിരന്തരമായ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്നതായി ഹര്മന് വ്യക്തമാക്കി. റെസ്റ്റോറന്റിന് പുറത്ത് നടന്ന വാക്കുതര്‍ക്കത്തിന്റെയും, 'ഹലാല്‍ ഭക്ഷണം വിളമ്പില്ല' എന്ന ബോര്‍ഡ് സ്ഥാപിച്ചതിന്റെയും പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്