ലണ്ടന്‍: യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ ഒന്നിലധികം ഡ്രോണുകളെ ബ്രിട്ടീഷ് സൈന്യം വെടിവെച്ച് തകര്‍ത്തു. മേഖലയിലെ സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് കൗണ്ടര്‍ ഡ്രോണുകള്‍ തിരിച്ചടിച്ചത്.
ഖത്തര്‍, സൈപ്രസ്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ തങ്ങളുടെ താത്പര്യങ്ങളും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്, നിലവിലെ യുദ്ധത്തില്‍ തങ്ങളുടേത് പൂര്‍ണ്ണമായും പ്രതിരോധപരമായ പങ്ക് മാത്രമാണെന്നും, സഖ്യകക്ഷികളുടെ താവളങ്ങളെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളെയാണ് തകര്‍ത്തതെന്നും.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി മറ്റ് സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയാണെന്നും ബ്രിട്ടന് അറിയിച്ചു