Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
തനിക്ക് അനുകരിക്കാന്‍ താത്പര്യം മമ്മൂട്ടിയെ എന്ന് വിജയ് സേതുപതി
reporter

 വിജയ് സേതുപതി തന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാരാജ'യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മഹാരാജ പ്രമോഷനിടെ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന സേതുപതിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഗോള്‍ഡ് എഫ്എമ്മില്‍ സംസാരിക്കുകയായിരുന്നു താരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' താന്‍ സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമാണെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ അധികം ഇഷ്ടപ്പെട്ടെന്നും വിജയ് സേതുപതി പറഞ്ഞു. 'കാതല്‍: ദി കോര്‍, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളും കണ്ടിട്ടുണ്ട്. നന്‍പകല്‍ അല്പം വ്യത്യസ്തമായ സിനിമയാണ്.

ആ സിനിമ എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. മമ്മുക്കയുടെ പ്രകടനം മറ്റൊരു തലത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി ശിവാജി ഗണേശനെ അനുകരിക്കുന്ന രംഗം ഏറെ ഇഷ്ടപ്പെട്ടു. ആ ചിത്രം ഞാന്‍ രണ്ടുതവണ കണ്ടിട്ടുണ്ട്. ചിത്രത്തിലെ നിഴലിന്റെ പ്രാധാന്യം രണ്ടാം തവണയാണ് ശ്രദ്ധിച്ചത്.'സേതുപതി പറഞ്ഞു. 'മലയാള സിനിമ ഇപ്പോള്‍ ഏറ്റവും മികച്ച നിലയിലാണെന്നും. 'പ്രേമലു'വും രണ്ടുതവണ കണ്ടെന്നും സേതുപതി പറഞ്ഞു. പ്രേമലു ഒത്തിരി ഇഷ്ടപ്പെട്ടു. പ്രധാന അഭിനേതാക്കള്‍ മാത്രമല്ല, സിനിമയിലെ മുഴുവന്‍ അഭിനേതാക്കളും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.' ബ്രമയുഗം അടക്കമുള്ള സമീപകാല മലയാളം സിനിമകളെയും താരം പ്രശംസിച്ചു. അടുത്തിടെ മലയാളത്തില്‍ റിലീസായ ഭൂരിഭാഗം ചിത്രങ്ങളും താന്‍ കണ്ടെന്നും അവയെല്ലാം ഇഷ്ടപ്പെട്ടെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window