Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
പ്രതിഫലത്തില്‍ നയന്‍താരയെ പിന്നിലാക്കി ഈ താരം
reporter

നയന്‍താരയെ പിന്നിലാക്കി തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നായികയായി രശ്മിക മന്ദാന. ഏറ്റവും പുതിയ ചിത്രമായ സിക്കിന്ദറിനായി നടി വാങ്ങുന്നത് 13 കോടിയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. നാല് കോടിയായിരുന്നു രണ്‍ബീര്‍ കപൂര്‍- സന്ദീപ് റെഡ്ഡി ചിത്രമായ അനിമലിനായി നടി വാങ്ങിയത്. ചിത്രത്തിലെ രണ്‍ബീര്‍ കപൂറിന്റെ നായികയായിട്ടാണ് രശ്മിക എത്തിയത്. ചിത്രത്തിലെ നടിയുടെ ഗീതാഞ്ജലി എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കിന്ദര്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2025 ഈദ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. സല്‍മാന്‍ ചിത്രത്തിന്റെ ഭാഗമായതിനുള്ള സന്തോഷം നടി പങ്കുവെച്ചിരുന്നു. സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്‌സെ ഷാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. ടൈഗര്‍ 3 ആണ് ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 ആണ് രശ്മികയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

 
Other News in this category

 
 




 
Close Window