Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
തിരുമ്പി വന്തിട്ടേന്ന് സൊല്ല്, പറയുന്നത് വിജയ് സേതുപതി
reporter

വീണ്ടും നായക വേഷത്തില്‍ ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിജയ് സേതുപതി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. ഗംഭീര പ്രതികരണമാണ് ചിത്രം തിയേറ്ററില്‍ നേടുന്നത്. നിഥിലന്‍ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധാനം.' മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് ശേഷം ഏറെ പ്രതീക്ഷയിലായിരുന്നു സേതുപതി ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകയൊരുക്കുകയാണ് ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതിക്കൊപ്പം ഈ വര്‍ഷം കാര്യമായ ഹിറ്റുകളില്ലാതിരുന്ന തമിഴ് സിനിമ ഇന്‍ഡസ്റ്റ്ടിയുടെകൂടി തിരിച്ചുവരവാണ് മഹാരാജ. 'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും മഹാരാജയില്‍ അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി.അജനീഷ് ലോക്‌നാഥ് ആണ്.

 
Other News in this category

 
 




 
Close Window