Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഉര്‍വശിയോടും കുഞ്ഞാറ്റയോടും കുശലം പറഞ്ഞ് പാര്‍വതി
reporter

 മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയാണ് നടി ഉര്‍വശി. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 21ന് ആണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങള്‍. ഉള്ളൊഴുക്ക് പ്രമോഷനു ഉര്‍വശി എത്തിയത് മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയ്ക്ക് ഒപ്പമാണ്. പ്രമോഷനിടെ പകര്‍ത്തിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഉര്‍വശിയോടും കുഞ്ഞാറ്റയോടും കുശലം പങ്കിടുന്ന പാര്‍വതിയേയും വീഡിയോയില്‍ കാണാം. മൂവരും ഒരുമിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാം.

നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിയുകയായിരുന്നു. 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2018ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്.

ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം സുഷിന്‍ ശ്യാമാണ്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് സഹനിര്‍മ്മാണം.

 
Other News in this category

 
 




 
Close Window