Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
സിനിമ
  26-05-2024
കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ താരങ്ങള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ച് സിനിമാ പ്രവര്‍ത്തകര്‍
കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മമ്മൂട്ടി കുറിച്ചു.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, താരം കുറിച്ചു.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സുപ്രധാനമായ സംഭാവനയ്ക്ക് ആശംസകള്‍. ഒപ്പം ''ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'' സിനിമയുടെ പ്രതിഭാധനരായ ടീമിനും ആശംസകള്‍.കൂടാതെ
Full Story
  22-05-2024
ഷാരുഖ് ഖാന്‍ ആശുപത്രിയില്‍: സൂര്യാതപം ഏറ്റതായി റിപ്പോര്‍ട്ട്
നടന്‍ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദില്‍ ഐപിഎല്‍ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിര്‍ജലീകരണവുമുണ്ടായതിനെ തുടര്‍ന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

നടിയും സുഹൃത്തുമായ ജൂഹി ചൌള ആശുപത്രിയിലെത്തി നടനെ കണ്ടു. തന്ര്‍റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ക്വാളിഫയര്‍ പോരാട്ടം കാണാനായി എത്തിയതാണ് താരം. ഇന്നലെ 44 ഡിഗ്രിയില്‍ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്.
Full Story
  22-05-2024
ഐശ്വര്യ റായിയെ പ്ലാസ്റ്റിക്കുമായി ഉപമിച്ച് നടി കസ്തൂരി: ഐശ്വര്യയുടെ മേക്കപ്പിനും അഴകിനും വിമര്‍ശനം
നടി ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി രംഗത്ത്. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു. അവിടുത്തെ റെഡ് കാര്‍പ്പറ്റ് വാക്കില്‍ ഐശ്വര്യയുടെ വേഷവും മേയ്ക്കപ്പും എല്ലാം ഏറെ വിമര്‍ശനം നേരിട്ടിരുന്നു സോഷ്യല്‍ മീഡിയയില്‍. അതിന് പിന്നാലെയാണ് കസ്തൂരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

എക്‌സില്‍ എഴുതിയ പോസ്റ്റില്‍ കസ്തൂരി പറയുന്നത് ഇതാണ്, 'കാലം ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയും വെറുതെവിടില്ല. അതിനാല്‍ തന്നെ ഐശ്വര്യ അതിനെതിരെ ഒന്നും ചെയ്യേണ്ടതില്ല. അല്ലാതെ തന്നെ അവര്‍ സുന്ദരിയായി നിലനില്‍ക്കും. ശരിക്കും പ്ലാസ്റ്റിക്ക് അവരുടെ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യത്തെ നശിപ്പിക്കുകയാണ്'.

എന്തായാലും അടുത്ത കാലത്ത് വിവിധ സൗന്ദര്യ സംരക്ഷണ രീതികള്‍ ഐശ്വര്യ
Full Story
  22-05-2024
നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്': ഇതൊരു വെബ് സീരീസാണ് - സംവിധാനം രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍: പ്രധാന വേഷത്തില്‍ സുരാജ്
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചു. 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' എന്നാണ് സീരിസിന്റെ പേര്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'.

രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, ഗ്രേസ് ആന്റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്.

സീരിസ് ഉടന്‍
Full Story
  20-05-2024
ബാംഗ്ലൂരില്‍ സിനിമാ താരങ്ങളുടെ പാര്‍ട്ടിയില്‍ കൊക്കെയിന്‍, എംഡിഎംഎ: റെയ്ഡ് നടത്തിയ സംഘം കണ്ടെത്തിയ രാസ ലഹരിയുടെ കൂമ്പാരം
ബംഗളൂരുവില്‍ സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാര്‍ട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടി. തെലുങ്ക് സിനിമ താരങ്ങള്‍ ഉള്‍പ്പടെ പത്തോളം പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാര്‍ട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം. പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേര്‍. പാര്‍ട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്നിപ്പര്‍ നായകളുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയിനും
Full Story
  16-05-2024
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്; സിനിമയല്ലാതെ എനിക്ക് വേറെ ഒരു വഴിയും ഇല്ല: സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും - മമ്മൂട്ടി
പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

''ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല'', മമ്മൂട്ടി പറഞ്ഞു. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകുമെന്നും മമ്മൂട്ടി പറഞ്ഞു. മിഥുന്‍ മാനുവല്‍ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Watch Youtube Video: -