Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ താരങ്ങള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ച് സിനിമാ പ്രവര്‍ത്തകര്‍
Text By: Team ukmalayalampathram
കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മമ്മൂട്ടി കുറിച്ചു.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, താരം കുറിച്ചു.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സുപ്രധാനമായ സംഭാവനയ്ക്ക് ആശംസകള്‍. ഒപ്പം ''ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'' സിനിമയുടെ പ്രതിഭാധനരായ ടീമിനും ആശംസകള്‍.കൂടാതെ അനസൂയ സെന്‍ഗുപ്തയ്ക്കും സന്തോഷ് ശിവനും സ്‌നേഹവും നന്ദിയുമെന്നും മോഹന്‍ലാല്‍ കുറിച്ചു.

അഭിമാനകരമായ നേട്ടം എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറിച്ചത്. അഭിമാനകരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയ്ക്കും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെന്‍ഗുപ്തയ്ക്കും അഭിനന്ദനങ്ങള്‍. ഈ സ്ത്രീകള്‍ ചരിത്രം രചിക്കുകയാണ്, ഇന്ത്യന്‍ ചലച്ചിത്ര കൂട്ടായ്മയെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window