മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹം വലിയ പങ്ക് വഹിക്കുന്നതായി നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍. 'ഗുരുവായൂര്‍ അമ്പലനടയില്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജിന്റെ വാക്കുകള്‍.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ക്ക് പ്രവാസ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിര്‍മാണ രംഗത്ത് ഉള്‍പ്പെടെ പ്രവാസ ലോകത്തു നിന്നും മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കായി ശരിയായ സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. മലയാള സിനിമാ വ്യവസായ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം. പ്രവാസി മലയാളി പ്രേക്ഷകര്‍ സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ
എന്റെ പുണ്യാളാ, ഞങ്ങടെ പുണ്യാളാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യവല്‍ക്കരണവുമായി 'കുടുംബസത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം മെയ് 31ന് പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Watch Video: -
നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങള്‍ പള്ളിപ്പെരുന്നാളിന് അവരുടെ സംഗീത പരിപാടി അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ
ഹൈദരാബാദില്‍ കാറില്‍ ബസ് ഇടിച്ചായിരുന്നു മരണം. തൃണയനി എന്ന പരിപാടിയിലൂടെ പ്രശസ്തയായ പവിത്ര സഹോദരി അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. മരണവാര്‍ത്ത ടിവി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ മെഹബൂബ് നഗറിനടുത്താണ് അപകടമുണ്ടായതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് പവിത്ര അപകടത്തില്‍പ്പെട്ടത്. നടിയുടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിന്റെ വലതുവശത്ത് ബസ് ഇടിച്ചതായാണ് റിപ്പോര്‍ട്ട്. പവിത്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും സഹയാത്രികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും
തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസിന്റെ കെട്ടിട നിര്‍മാണത്തിനാണ് താരം സംഭാവന നല്‍കിയത്. നടികര്‍ സംഘം പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് ധനുഷിന്റെ പക്കല്‍നിന്നും സംഭാവന ഏറ്റുവാങ്ങിയത്.
ഓഫീസ് കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷന്റെ നിലവിലെ ഭാരവാഹികള്‍ അധികാരത്തിലെത്തിയത്.
സംഭാവന നല്‍കിയതില്‍ ധനുഷിന് സംഘടന നന്ദി അറിയിച്ചു. നാസറും കാര്‍ത്തിയും ധനുഷിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇവര്‍ പുറത്തുവിട്ടു.
ഏഴുവര്‍ഷംമുമ്പാണ് ചെന്നൈ ടി നഗറില്‍ നടികര്‍ സംഘം കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കോവിഡ് അടക്കമുള്ള കാരണങ്ങളാലും സാമ്പത്തിക പ്രശ്നംമൂലവും നിര്‍മാണം
മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI) യ്ക്കാണ് പുതിയ നേതൃ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടത്. ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ
മറവിരോഗം പിടിപെട്ട് മകനെ മറന്നുപോകുന്ന അമ്മയും , അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ' ഓര്‍മ്മ ' കണ്ണുകളോടെയല്ലാതെ ആര്‍ക്കും ഓര്‍മ്മ കണ്ടുതീര്‍ക്കാന്‍ കഴിയില്ല .
Watch Video: -
മകന്‍ അജയനായി വേഷമിട്ട ബെന്നി ജോസും , അമ്മ സുമിത്രയായി അഭിനയിക്കുന്ന ടിഷ ജോര്‍ജ്ജും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചി രിക്കുന്നത് . ലണ്ടന്‍ സിറ്റിയില്‍ woodford green ല്‍ താമസിക്കുന്ന പ്രവാസിയാണ് ബെന്നി ജോസ് . ബെന്നിയുടെ കൗമാരപ്രായം അഭിനയിച്ചത് ബെന്നിയുടെ മകന്‍ അഭിഷേക് ബെന്നിയും , അമ്മ സുമിത്രയുടെ
പ്രതീക്ഷകള്‍ ഉണര്‍ത്തി മജു ചിത്രം 'പെരുമാനി' നാളെ മുതല്‍ (2024 മെയ് 10) തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ നോക്കാം...
'പെരുമാനി'യുടെ ഡയറക്ടറും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ ഘടകം. മജുവിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് ഒരുപക്ഷെ മജുവിന്റെ ദൃശ്യാവിഷ്‌കണ രീതിയും കഥ പറച്ചിലും ബോധ്യപ്പെട്ടിട്ടുണ്ടാവും. 1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തില്‍, സണ്ണി വെയ്ന്‍, ലാല്‍, ചെമ്പന്‍ വിനോദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്ത 'ഫ്രഞ്ച് വിപ്ലവം'മാണ് മജുവിന്റെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ട്രെയ്ലര്‍ റിലീസായി. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
Watch Trailer: -
തീര്‍ത്തുമൊരു ഫാമിലി എന്റെര്‍റ്റൈനെര്‍ തന്നെയായിരിക്കുമെന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മെയ് 10ന് റിലീസിനെത്തുന്ന