ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചു. 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' എന്നാണ് സീരിസിന്റെ പേര്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന് രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന് സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'.
രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്റണി, ശ്വേത മേനോന്, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്.
സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ നേരത്തെ സ്ട്രീം ചെയ്തിരുന്നു. |