|
|
|
|
|
| ടൊവിനോ നായകനാകുന്ന 'നടികര്‍' മേയ് മൂന്നിന് റിലീസ് ചെയ്യും: ലോകത്ത് എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ |
|
ടൊവിനോ തോമസ് നായകനാകുന്ന 'നടികര്‍' മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് നടികര്‍ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക.
ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'നടികര്‍' എന്ന സിനിമയ്ക്കുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' അലന്‍ |
|
Full Story
|
|
|
|
|
|
|
| സംഘി എന്നത് മോശം വാക്കാണെന്ന് എന്റ മകള്‍ എവിടെയും പറഞ്ഞിട്ടില്ല: മകള്‍ പറഞ്ഞത് ആ അര്‍ഥത്തിലല്ല - രജനീകാന്ത് |
|
അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് തന്റെ മകള്‍ ഐശ്വര്യ ചോദ്യം ചെയ്തതെന്ന് തമിഴ് മെഗാ സ്റ്റാര്‍ രജിനികാന്ത്. സംഘി എന്നത് മോശം വാക്കാണെന്ന് എന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ''എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.'' താരം പറഞ്ഞു. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ |
|
Full Story
|
|
|
|
|
|
|
| പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ ബുദ്ധവിഹാരങ്ങള്‍ കണ്ടെത്താമെന്ന് നടന്‍ പ്രകാശ് രാജ് |
|
''പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും'- നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം 'കലയും ജനാധിപത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാര്‍ഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും |
|
Full Story
|
|
|
|
|
|
|
| നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപിക അനിലും വിവാഹിതരായി |
|
തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.
ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹന്‍ലാല്‍ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. |
|
Full Story
|
|
|
|
|
|
|
| നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്മാരായി അര്‍ജുന്‍ അശോകനും മുബിന്‍ എം. റാഫിയും |
|
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിര്‍ഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.
ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിര്‍ഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകല്‍ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവര്‍ പലതും കാണും, കേള്‍ക്കും പക്ഷെ അതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു |
|
Full Story
|
|
|
|
|
|
|
| തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്: മക്കള്‍ ഇയക്കം ഉടന്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കും |
|
നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. വിജയ്യുടെ അധ്യക്ഷ പദവി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായേക്കും. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം |
|
Full Story
|
|
|
|
|
|
|
| മലൈക്കോട്ടെ വാലിബന്‍ റിലീസ് നാളെ; മോഹന്‍ലാലിന്റെ അദ്ഭുത പ്രകടനങ്ങള്‍ കാണാന്‍ അക്ഷമരായി ആരാധകര്‍ |
|
ഇന്നത്തെ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വെള്ളിത്തിരയില്‍ ഒരു ഇടിമുഴക്കവുമായി അയാളെത്തും. 'കണ്‍കണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'. കാലവും ദേശവും ഏതെന്നും എന്തെന്നും അറിയാത്ത ഒരു മായക്കഥയുമായി മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും. പൂരത്തിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ട് പോലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഒരു ഇടിവെട്ട് ടീസറും മോഹന്‍ലാല്‍ പുറത്ത് വിട്ടു.
''ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കും'' |
|
Full Story
|
|
|
|
|
|
|
| ഹണി റോസും ലിച്ചിയും ഒന്നിക്കുന്ന സിനിമ: നായകന്മാരായി ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി |
|
ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജന്‍ (ലിച്ചി )എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'തേരി മേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സെമീര്‍ ചെമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തേരി മേരിയുടെ ചിത്രീകരണം മാര്‍ച്ചില്‍ വര്‍ക്കലയില്‍ ആരംഭിക്കും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് എത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ക്കലയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.
പരസ്യം ചെയ്യല്‍
ചിത്രത്തിന് സംഗീതം |
|
Full Story
|
|
|
|
| |