Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
സിനിമ
  04-06-2024
ദളപതിയുടെ അമ്പതാം പിറന്നാളിന് മൂന്നു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീ റിലീസിന് ഒരുങ്ങുന്നു

ദളപതി വിജയ്യുടെ 50-ാം പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 22 നാണ് വിജയ്യുടെ അമ്പതാം പിറന്നാള്‍. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പോക്കിരി റീ റിലീസിനെത്തുകയാണ്. സിനിമ ഡിസ്ട്രിബ്യൂട്ടര്‍ കരണ്‍ അയ്ങ്കാരനാണ് പോക്കിരി റീ റിലീസിനെത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇളയ ദളപതിയുടെ 50-ാം പിറന്നാള്‍ ആഘോഷത്തിന് തുടക്കം, പോക്കിരി വീണ്ടും തിയറ്ററുകളിലേക്കെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് പോക്കിരി വീണ്ടും തിയറ്ററുകളിലെത്തുക.

പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി 2007 ല്‍ ആണ് പ്രേക്ഷകര്‍ക്ക്

Full Story
  04-06-2024
ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ജ്യോതിക പ്രതികരിക്കുന്നു

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ജ്യോതിക. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ മമ്മൂട്ടിയുടെ നായികയായി താരം മലയാളത്തിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക എത്തിയത്. 1998 ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജ്യോതിക തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായി താരം. വിവാഹം കഴിഞ്ഞതോടെ കുറച്ചു നാള്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരിടവേള താരമെടുത്തിരുന്നു. പിന്നീട് സിനിമയിലേക്ക് വന്‍ തിരിച്ചുവരവാണ് ജ്യോതിക നടത്തിയതും. തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റ് നായികയായിരുന്നെങ്കിലും ഹിന്ദിയില്‍ തിളങ്ങാന്‍

Full Story
  03-06-2024
കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന അമല പോള്‍

ഗര്‍ഭകാലത്ത് പൊതുവെ, സ്ത്രീകള്‍ വയറൊന്നും ഇല്ലാത്ത, ഒരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുകയും കിടക്കുകയും ചെയ്ത കാലത്തെ മിസ്സ് ചെയ്യുന്നത് സ്വാഭാവികമാണ്. പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അമല പോളും ഇപ്പോള്‍ ആ സ്റ്റേജിലാണ്. ഒന്‍പത് മാസം പൂര്‍ത്തിയായ അമല പോള്‍ കുഞ്ഞിന്റെ വരവിനായി നാളുകള്‍ എണ്ണി കാത്തിരിയ്ക്കുകയാണ്. അതിനിടയില്‍ പങ്കുവച്ച വീഡിയോ വൈറലാവുന്നു. ഗര്‍ഭിണിയാവുന്നതിന് മുന്‍പുള്ള ഒരു വീഡിയോ ആണ് അമല പങ്കുവച്ചിരിയ്ക്കുന്നത്. 'ആ പഴയ മനോഹരമായ രാത്രികള്‍ അധികം വൈകാതെ തിരിച്ചെത്തും' എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നൈറ്റ് പാര്‍ട്ടിയില്‍ ഡാന്‍സൊക്കെ ചെയ്ത് അമല അടിച്ചുപൊളിച്ചാഘാഷിക്കുന്നത് വീഡിയോയില്‍ കാണാം.
Full Story

  03-06-2024
ഞങ്ങള്‍ ലിവിങ് ടുഗദര്‍ ആരംഭിച്ചു കഴിയുമ്പോള്‍ പറയാം, പുതിയ വിഡിയോ വൈറല്‍

ഏറെ കഷ്ടപ്പാടുകള്‍ അതിജീവിച്ചു പെണ്ണ് ഉടലിലേക്ക് കടന്നതാണ് ദയ ഗായത്രി. ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോള്‍ വീടുവിട്ടിറങ്ങിയ ദയ വാശിയോടെയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോവും പൈസയില്ലാത്ത അവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന ദയയിലേക്ക് ഉള്ള യാത്ര അതി കഠിനം ആയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ റിസര്‍വേഷനിലൂടെ പഠിക്കാന്‍ അവസരം കിട്ടിയ ദയ ഇപ്പോഴും പഠനം തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രഞ്ജു രഞ്ജിമാറിനെ കണ്ടുമുട്ടിയതോടെയാണ് ദയയുടെ ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയ രഞ്ജു ദയക്ക് പെറ്റമ്മക്ക് തുല്യമാണ്. മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തന്നെയാണ് തങ്ങളുടെ

Full Story
  02-06-2024
സിനിമയില്‍ ചാന്‍സ് കിട്ടാത്ത ചില പൊട്ടന്മാര്‍ നിരൂപകരായിയെന്നു ജോയ് മാത്യു

 സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന് അവസരം കിട്ടാത്തവരാണ് സിനിമ നിരൂപണത്തിലേക്ക് ഇറങ്ങുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. അത്തരക്കാരെ കയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മൂല്യമോ അളുകള്‍ എടുക്കുന്ന പരിശ്രമങ്ങളോ കാണാതെ സ്വന്തം അപകര്‍ഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യാസമാണ്. അത് നിരൂപണമല്ല ആക്രോശമാണെന്ന് ജോയ് മാത്യു വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

സിനിമ നിരൂപണം പഠിച്ചിട്ട് ചെയ്യേണ്ട ജോലിയാണ്. ചരിത്ര അധ്യാപകന് ചരിത്രം അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് പഠിപ്പിക്കുന്നയാള്‍ക്ക് ഇംഗ്ലീഷ്

Full Story
  02-06-2024
തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നു, ആശംസകളുമായി മോഹന്‍ലാലും ചിത്രയും ജാസി ഗിഫ്റ്റും

കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 'എല്ലാം സെറ്റ്' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്. 'എല്ലാം സെറ്റ്, സ്‌കൂള്‍ പ്രവേശനോത്സവം 2024' ന്റെ ഭാഗമായി കൊച്ചുക്കൂട്ടുകാര്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ഗായിക കെ.എസ് ചിത്രയും ജാസി ഗിഫ്റ്റും. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും

Full Story
  01-06-2024
ജയറാമും മാറുന്നു, പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം സൂര്യ 44 (താല്‍കാലിക പേര്) ലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ട് സംവിധായകന്‍. മലയാളത്തില്‍ നിന്നും ജയറാമും ജോജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരെയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് കാര്‍ത്തിക് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവെച്ചത്. മുടി പിന്നിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചുകൊണ്ട് വ്യത്യസ്ഥ ലുക്കിലാണ് ജയറാം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അഭിനയത്തില്‍ വൈവിധ്യതയും നര്‍മ്മവും ജീവശ്വാസമാക്കിയ മനുഷ്യന്‍, സൂര്യ44ന്റെ പ്രതിഭകള്‍ക്കൊപ്പം ജയറാമും. ജയറാം സാറിന് സ്വാഗതം എന്നാണ് പോസ്റ്ററിനൊപ്പം കാര്‍ത്തിക്

Full Story
  01-06-2024
അശ്ലീല പരാമര്‍ശത്തില്‍ ഉണ്ണി മുകുന്ദനോടും ഫാന്‍സിനോടും പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ന്‍ നിഗം

ദുബായ്: നടന്‍ ഉണ്ണി മുകുന്ദന്റെ ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ദുബായില്‍ വെച്ച് ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു താരം മാപ്പ് പറഞ്ഞത്. തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല.ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു'.

ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.

Full Story
[52][53][54][55][56]
 
-->




 
Close Window