Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ബാംഗ്ലൂരില്‍ സിനിമാ താരങ്ങളുടെ പാര്‍ട്ടിയില്‍ കൊക്കെയിന്‍, എംഡിഎംഎ: റെയ്ഡ് നടത്തിയ സംഘം കണ്ടെത്തിയ രാസ ലഹരിയുടെ കൂമ്പാരം
Text By: Team ukmalayalampathram
ബംഗളൂരുവില്‍ സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാര്‍ട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടി. തെലുങ്ക് സിനിമ താരങ്ങള്‍ ഉള്‍പ്പടെ പത്തോളം പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാര്‍ട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം. പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേര്‍. പാര്‍ട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്നിപ്പര്‍ നായകളുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയിനും പിടികൂടിയത്

തെലുങ്ക് സിനിമ താരം ഹേമ ഉള്‍പ്പടെ പത്തോളം പേര്‍ പിടിയിലായെന്നാണ് വിവരം. ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.
 
Other News in this category

 
 




 
Close Window