Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
തമിഴ്‌നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ ധനുഷ്
Text By: Team ukmalayalampathram
തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ ധനുഷ്. നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസിന്റെ കെട്ടിട നിര്‍മാണത്തിനാണ് താരം സംഭാവന നല്‍കിയത്. നടികര്‍ സംഘം പ്രസിഡന്റ് നാസറും ഖജാന്‍ജി കാര്‍ത്തിയും ചേര്‍ന്നാണ് ധനുഷിന്റെ പക്കല്‍നിന്നും സംഭാവന ഏറ്റുവാങ്ങിയത്.
ഓഫീസ് കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷന്റെ നിലവിലെ ഭാരവാഹികള്‍ അധികാരത്തിലെത്തിയത്.
സംഭാവന നല്‍കിയതില്‍ ധനുഷിന് സംഘടന നന്ദി അറിയിച്ചു. നാസറും കാര്‍ത്തിയും ധനുഷിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇവര്‍ പുറത്തുവിട്ടു.

ഏഴുവര്‍ഷംമുമ്പാണ് ചെന്നൈ ടി നഗറില്‍ നടികര്‍ സംഘം കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കോവിഡ് അടക്കമുള്ള കാരണങ്ങളാലും സാമ്പത്തിക പ്രശ്നംമൂലവും നിര്‍മാണം മുടങ്ങുകയായിരുന്നു.

താരങ്ങളായ വിജയ്, കമല്‍ഹാസന്‍, തമിഴ്നാട് കായികമന്ത്രിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ ഒരോ കോടി രൂപവീതം സംഭാവനചെയ്തതോടെ നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കള്‍ക്കായി രൂപീകരിച്ച യൂണിയന്‍ ഫിലിം ബോഡിയാണ് നടികര്‍ സംഘം അഥവാ സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (SIAA). കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇവര്‍ ഒരു ഓഫീസ് കെട്ടിടം നിര്‍മിക്കാനുള്ള ശ്രമത്തിലാണ്.
 
Other News in this category

 
 




 
Close Window