Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
നൃത്തച്ചുവടുകളുമായി അന്ന; കൂടെയുള്ളത് ധ്യാന്‍; വേറിട്ട ദൃശ്യങ്ങളുമായി കുടുംബസത്രീയും കുഞ്ഞാടും
Text By: Team ukmalayalampathram
എന്റെ പുണ്യാളാ, ഞങ്ങടെ പുണ്യാളാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യവല്‍ക്കരണവുമായി 'കുടുംബസത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം മെയ് 31ന് പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Watch Video: -


നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങള്‍ പള്ളിപ്പെരുന്നാളിന് അവരുടെ സംഗീത പരിപാടി അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യവല്‍ക്കരണത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.
പരസ്യം ചെയ്യല്‍

നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ചിത്രത്തിന്റെ അവതരണം. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്‌നങ്ങള്‍, ഗായക സംഘത്തിന്റെ രംഗപ്രവേശം, ഇതിനിടയില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍, ഇതിന്റെയെല്ലാം സംഗമമാണ് ഈ ചിത്രം.

നര്‍മ്മത്തിലൂടെയും, ഒപ്പം ത്രില്ലറായിട്ടുമാണ് ചിത്രത്തിന്റെ അവതരണം. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, അന്നാ രേഷ്മ രാജന്‍, സ്‌നേഹാ ബാബു, സലിം കുമാര്‍, പക്രു, ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, ബെന്നി പീറ്റേഴ്‌സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്‌നേഹാ ശ്രീകുമാര്‍, മങ്കാ മഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എല്‍സി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
 
Other News in this category

 
 




 
Close Window