Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
നടി പവിത്ര ജയറാം കാര്‍ അപകടത്തില്‍ മരണപ്പെട്ടു
Text By: Team ukmalayalampathram
ഹൈദരാബാദില്‍ കാറില്‍ ബസ് ഇടിച്ചായിരുന്നു മരണം. തൃണയനി എന്ന പരിപാടിയിലൂടെ പ്രശസ്തയായ പവിത്ര സഹോദരി അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. മരണവാര്‍ത്ത ടിവി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ മെഹബൂബ് നഗറിനടുത്താണ് അപകടമുണ്ടായതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് പവിത്ര അപകടത്തില്‍പ്പെട്ടത്. നടിയുടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിന്റെ വലതുവശത്ത് ബസ് ഇടിച്ചതായാണ് റിപ്പോര്‍ട്ട്. പവിത്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും സഹയാത്രികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window