Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
യുകെയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: Team ukmalayalampathram

മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI) യ്ക്കാണ് പുതിയ നേതൃ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടത്. ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ് സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

 
Other News in this category

 
 




 
Close Window