Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
സിനിമ
  Add your Comment comment
ഉണ്ണിരാജ അഭിനയിക്കുന്ന ''പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ' ജനുവരി 16 മുതല്‍
Text By: UK Malayalam Pathram
ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിച്ച് സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ''പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ' ജനുവരി 16 മുതല്‍ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.
ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകള്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍മില്‍ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ കല്യാണത്തലേന്ന് പുഷ്പാംഗദന്റെമൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവബഹുലമായ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

കോമഡി റൊമാന്റിക് ജോണറില്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഉണ്ണിരാജ എന്ന നടന്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചിത്രത്തില്‍ ഉണ്ണിരാജ സി. എം ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജാ റാണി,നിധിഷ കണ്ണൂര്‍, നിമിഷ ബിജോ, കൃഷ്ണപ്രിയ,വിലു ജനാര്‍ദ്ദനന്‍, പ്യാരിജാന്‍,കൃഷ്ണ ബാലുശ്ശേരി,ഷെറിന്‍ തോമസ്,റീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണവും ,എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് അഷ്‌റഫ് പാലാഴിയാണ്. ഗിരീഷ് ആമ്പ്ര,അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ മനോഹരമായ വരികള്‍ക്ക് ശ്രീജിത്ത് റാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് വെങ്ങളം, ആര്‍ട്ട്-വിനയന്‍ വള്ളിക്കുന്ന്, മേക്കപ്പ്-പ്യാരി ജാന്‍ പാരിസ് മേക്ക് ഓവര്‍, കോസ്റ്റ്യൂം ഡിസൈനര്‍ -രാജന്‍ തടായില്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ഹാഷിം സക്കീര്‍ നീലാടന്‍, രാഹുല്‍ ആര്‍ ടി പി,പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം,പ്രൊഡക്ഷന്‍ മാനേജര്‍-രാജീവ് ചേമഞ്ചേരി,വിഷ്ണു ഒ.കെ, സ്റ്റുഡിയോ-മലയില്‍ ഫിലിം സ്റ്റുഡിയോ എറണാകുളം,സ്റ്റില്‍സ്-കൃഷ്ണദാസ് വളയനാട്,ഡിസൈന്‍സ് - സുജിബാല്‍ ,വിതരണം-മൂവി മാര്‍ക്ക് റിലീസ്.
 
Other News in this category

 
 




 
Close Window