Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
2024ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍: ഇതു റെക്കോഡ്
Text By: Reporter, ukmalayalampathram
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഇത്. 2023 ഇതേ കാലയളവില്‍ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വര്‍ധന- 18.52%. 2022-ല്‍ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാര്‍.

2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) 28306 ഇല്‍ നിന്ന് 32324 ആയി ഉയര്‍ന്നു- 14.19% വര്‍ധന.

ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയത്.
 
Other News in this category

 
 




 
Close Window