|
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ദേവസ്വം ബോര്‍ഡിന്റെ ആകെ വരുമാനം 440 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 110 കോടി രൂപയുടെ വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. കാണിക്ക ഇനത്തില്‍ മാത്രം 17 കോടി രൂപ അധികം ലഭിച്ചു. ആകെ 52.48 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.
അരവണ വിറ്റതിലൂടെ മാത്രം 192 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 50 കോടി കൂടതലാണിത്. കാണിക്ക ഇനത്തില്‍ മാത്രം 126 കോടി ലഭിച്ചു. 25 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് അന്നദാനം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതലായി എത്തിയത്. |