അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളില്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ 5.5% വീതവും അദാനി പോര്‍ട്‌സ് & SEZ, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 4% വീതവും ഉയര്‍ന്നു. അംബുജ സിമന്റ്, എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരി മൂല്യവും ഇന്നുയര്‍ന്നിട്ടുണ്ട്. |