|
പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ്. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത അദ്ദേഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.
''ഞാന്‍ മഹാ കുംഭമേളയില്‍ പങ്കെടുത്തു, ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകത്തിന്റെയും സംഗമ സ്ഥാനമാണിത്. 144 വര്‍ഷത്തിലൊരിക്കല്‍... ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരല്‍. 45 ദിവസങ്ങള്‍ക്കുള്ളില്‍ 450 ദശലക്ഷം സന്ദര്‍ശകര്‍, പ്രയാഗ്രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വര്‍ഷം മഹാകുംഭം സന്ദര്‍ശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും'' പീറ്റര്‍ എല്‍ബേഴ്സ് കുറിച്ചു. |