Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ക്ഷണം
Text By: Reporter, ukmalayalampathram
അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനിയും പങ്കെടുക്കാന്‍ എത്തും. ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങള്‍ ശനിയാഴ്ച വിര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചാണ് നടക്കുക. ചടങ്ങിന്റെ തലേദിവസം രാത്രി ഡൊണാള്‍ഡ് ട്രംപിനൊപ്പം നിതയും മുകേഷ് അംബാനിയും അത്താഴം കഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി, ഉഷ വാന്‍സ് എന്നിവരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.
 
Other News in this category

 
 




 
Close Window