Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍: ഒന്‍പതു രാജ്യങ്ങളുടെ പങ്കാളിത്തം: വന്‍കിട കമ്പനികള്‍ പങ്കെടുക്കുമെന്നു മന്ത്രി
Text By: Reporter, ukmalayalampathram
ഒന്‍പതു രാജ്യങ്ങളുടെ പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരി 21,22 തീയതികളിലായി കൊച്ചിയില്‍ നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സമ്മിറ്റില്‍ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മുന്നൊരുക്കങ്ങള്‍ നടത്തിയ നിക്ഷേപ സംഗമമാണ് നടക്കുന്നത്. 41ലധികം പരിപാടികള്‍ ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്നും ഇതില്‍ 30ഓളം എണ്ണം ഇതിനോടകം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

1000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെയും 500 മുതല്‍ 1000 കോടി രൂപവരെ നിക്ഷേപമുള്ള കമ്പനികളുടെയും പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window