Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പുത്തൂരില്‍ കന്നുകാലി കടത്തല്‍: മലയാളി ലോറി ഡ്രൈവറിന് പൊലീസ് വെടിയേറ്റ് പരിക്ക്
reporter

കന്നുകാലി കടത്തല്‍ കേസില്‍ പൊലീസ് വെടിവെപ്പില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് പരിക്ക്. കാസര്‍കോട് സ്വദേശി അബ്ദുള്ളയാണ് വെടിയേറ്റ് പരിക്കേറ്റത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ ഈശ്വരമംഗളത്തിലാണ് സംഭവം നടന്നത്.

രാവിലെ കന്നുകാലികളുമായി ഊടുവഴിയിലൂടെ കടന്നുപോകുകയായിരുന്ന ലോറി, പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മുന്നേറി. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് 10 കിലോമീറ്ററോളം ലോറിയെ പിന്തുടര്‍ന്നു. ഇടയില്‍ മറ്റൊരു പൊലീസ് സംഘം ജീപ്പ് കുറുകേയിട്ട് ലോറി തടയാന്‍ ശ്രമിച്ചെങ്കിലും, ലോറി ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതിനിടെ പൊലീസ് ലോറിയിലേക്കു രണ്ടു തവണ വെടിയുതിര്‍ത്തു. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഒരു വെടിയുണ്ട ലോറിയില്‍ തറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത കാലിക്കടത്തുമായി ബന്ധപ്പെട്ട് അബ്ദുള്ളയ്ക്കും ഒപ്പമുണ്ടായിരുന്നയാളുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window