Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് റീപോസ്റ്റ് ചെയ്തതില്‍ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
reporter

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിലായി. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതും റീപോസ്റ്റ് ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. നടിയുടെ ചിത്രങ്ങള്‍ ഉദയനിധി റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ തിരമാലയാണ് ഉയര്‍ന്നത്.

ഉദയനിധി നിവായെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതായും കണ്ടെത്തലുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഉദയനിധി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. റീപോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരിക്കുകയാണ്.

സംഭവം ചര്‍ച്ചയായതോടെ നിവായുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചു. നേരത്തെ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന നിവാ ഇപ്പോള്‍ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. അതേസമയം, നടി നിവാ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കിയിട്ടുണ്ട്.

ബൂമറാങ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിവാഷിയ്നി ബിഗ് ബോസ് സീസണില്‍ മത്സരാര്‍ത്ഥിയുമായിരുന്നു. നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലി നടി അവ്നീത് കൗറിന്റെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും വാര്‍ത്തയായിരുന്നു. പിന്നീട് കയ്യബദ്ധത്തില്‍ ലൈക്ക് ചെയ്തതാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. അതിനുശേഷം അവ്നീതിന്റെ ഫോളോവേഴ്സില്‍ 18 ലക്ഷം വര്‍ധനവുണ്ടായതും ശ്രദ്ധേയമായിരുന്നു.

 
Other News in this category

 
 




 
Close Window