തൃശൂര്‍: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയതിനെ തുടര്‍ന്ന് നാല് വയസുകാരന്‍ മരിച്ചു. എരുമപ്പെട്ടി ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മര്‍-മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹലിനെയാണ് ദാരുണാന്ത്യം സംഭവിച്ചത്.
കുട്ടി കളിക്കുമ്പോള്‍ അബദ്ധത്തില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയായിരുന്നു. ഉടന്‍ കുഴഞ്ഞു വീണതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. സംഭവം പ്രദേശത്ത് ദുഃഖം പരത്തിയിരിക്കുകയാണ്.